ross
സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ഇഖ്ബാൽ ഹയർ സെക്കൻഡറി സ്ക്കൂൾ 55-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷന്റെ സഹകരണത്തോടെ സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. മത്സരത്തിൽ പാലക്കാട് ഒന്നാം സ്ഥാനവും എറണാകുളം രണ്ടാം സ്ഥാനവും മലപ്പുറം മുന്നാംസ്ഥാനവും കരസ്ഥമാക്കി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുൾ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ അസീസ്, എം.എ.അബ്ദുൾ ഫാഫിസ്, പി. ഹബീബ് റഹ്മാൻ, അബ്ദുള്ള കുഞ്ഞി, ചന്ദ്രശേഖരപിള്ള, എ. ഹമീദ് ഹാജി, സി.എച്ച് ഹംസ, അശോകൻ, കുഞ്ഞാമിന, അബ്ദുൾ റഹ്മാൻ, എം. ഹമീദ് ഹാജി, പി.പി. അശോകൻ, കെ. മധുസൂദനൻ, പി.വി ജനാർദ്ദനൻ, മൊയ്തീൻ കുഞ്ഞി, വിജയകൃഷ്ണൻ, അഹമ്മദ് കിർമാനി, സി.കെ.റഹ്മത്തുള്ള എന്നിവർ പ്രസംഗിച്ചു.