കാഞ്ഞങ്ങാട്: നിരോധിത വലകൾ ഉപയോഗിച്ചും രാത്രിയിൽ കടലിൽ പ്രകാശം പരത്തിയും മത്സ്യബന്ധനം നടത്തുകയായിരുന്ന ഇതര സംസ്ഥാന ബോട്ട് ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടർ കെ.വി സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി പിടികൂടി. പിടിയിലായ ബോട്ടിന് അഞ്ചു ലക്ഷത്തിലധികം രൂപ പിഴ ചുമത്തും. പരിശോധനയ്ക്കിടെ രക്ഷപ്പെട്ട മറ്റൊരു ബോട്ടിനെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ മംഗലാപുരം പൊലീസുമായി സഹകരിച്ചു പിടി കൂടാനുള്ള ശ്രമത്തിലാണ് കോസ്റ്റൽ പൊലീസ്.
എ.എസ്.ഐ എം.ടി.പി സെയ്ഫുദീൻ, സി.പി.ഒ വിനോദ്, കൃപേഷ്, കോസ്റ്റൽ വാർഡൻമാരായ ആർ. രഞ്ജിത്ത്, കെ. അനുകേത്, ഫിഷറിസ് റെസ്ക്യൂ ബോട്ട് ജീവനക്കാരായ പി. മനു, ഒ. ധനീഷ്, എം. സനീഷ്, സി. ശിവകുമാർ, കെ. സേതുമാധവൻ, നാരായണൻ, സതീശൻ എന്നിവർ ചേർന്നാണ് ബോട്ട് പിടികൂടിയത്.