police
ചന്തേര സ്റ്റേഷനിൽ ഓപ്പറേഷൻ സമാധാനം അദാലത്തിൽ ഡോ. വൈഭവ് സക്സേന പരാതി കേൾക്കുന്നു

തൃക്കരിപ്പൂർ: പൊതുജനങ്ങൾക്ക് തങ്ങളുടെ പരാതി ജില്ലാ പൊലീസ് മേധാവിയെ നേരിട്ട് അറിയിക്കുന്നതിനായി ഡോ. വൈഭവ് സക്സേന ചന്തേര സ്റ്റേഷനിൽ ഓപ്പറേഷൻ സമാധാനം എന്ന പേരിൽ അദാലത്ത് സംഘടിപ്പിച്ചു.

ഞായറാഴ്ച 12 മണിക്ക് ആരംഭിച്ച അദാലത്തിൽ വ്യത്യസ്ത തലത്തിലുള്ള പരാതികൾ ജില്ലാ പൊലീസ് മേധാവി ശ്രദ്ധയോടെ കേട്ടു. കുടുംബ പ്രശ്നങ്ങൾ, പൊതു കാര്യ പ്രസക്തമായ കാര്യങ്ങൾ, പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ, ട്രാഫിക് പ്രശ്നങ്ങൾ, സ്റ്റേഷനിൽ വിവിധ കേസ്സുകളിൽപ്പെട്ട് കിടക്കുന്ന വാഹനങ്ങളെ സംബന്ധിച്ച പ്രശ്നങ്ങൾ എന്നിവ അദാലത്തിൽ ഉയർന്നുവന്നു. വിവിധ വാർഡ് മെമ്പർമാർ, സമുദായ നേതാക്കൾ, പൊതുജനങ്ങൾ, രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ അദാലത്തിൽ സംബന്ധിച്ചു. ജില്ലാ പൊലീസ് മേധാവിയെ കൂടാത കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാലകൃഷ്ണൻ നായർ, ചന്തേര സി.ഐ. പി. നാരായണൻ, പ്രിൻസിപ്പൽ എസ്.ഐ എം.വി. ശ്രീദാസ് എന്നിവർ പങ്കെടുത്തു.