tly
വിഷ്ണു തൊഴൂർ കൊല്ലേരി സോദാഹരണ പ്രഭാഷണം നടത്തുന്നു

തലശ്ശേരി: 'ആർട്ട്, ക്രാഫ്റ്റ് ആൻഡ് ആർക്കിടെക്ചർ ' എന്ന വിഷയത്തിൽ വിഷ്ണു തൊഴൂർ കൊല്ലേരിയുടെ പ്രഭാഷണവും സ്ലൈഡ് പ്രസന്റേഷനും തലശ്ശേരി ആർട്സ് സൊസൈറ്റി ഗാലറിയിൽ നടന്നു. ആർക്കിടെക്ട്, ആർട്ടിസ്റ്റ് അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനായ വിഷ്ണു തൊഴൂർ കൊല്ലേരി അഹമ്മദ്ബാദ് സി.ഇ.പി.ടി.ഇയിൽ അദ്ധ്യാപകനാണ്.
കേരളത്തിലും ബറോഡയിലുമുള്ള തന്റെ വീടുകളുടെ നിർമ്മിതിയെ ഉദാഹരിച്ച് സ്ലൈഡ് പ്രദർശനവും നടത്തി. കലയും കരകൗശലവും വാസ്തുകലയും എങ്ങനെ ബന്ധിപ്പിച്ചു കൊണ്ട് കാലത്തിന് അനുസരിച്ച് പ്രയോഗിക്കാം എന്നതിനെ കുറിച്ച് പ്രഭാഷണം നടത്തി. കല്ലും മണ്ണും മറ്റും ഉപയോഗിച്ച് പ്രകൃതി സൗഹൃദ വാസ്തുകലയെ എങ്ങനെ പ്രായോഗികമാക്കാം എന്നും പ്രഭാഷണത്തിൽ അദ്ദേഹം വ്യക്തമാക്കി.