
കണ്ണൂർ : അഴീക്കോട് ചാൽ ബീച്ച് മഹോൽസവം 22 മുതൽ ജനുവരി മൂന്നു വരെ ചാൽ ബീച്ചിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പ്രസ് ക്ലബിൽ അറിയിച്ചു.22ന് വൈകിട്ട് 6.30 ന് കെ.വി. സുമേഷ് എം.എൽ എ മഹോൽസവം ഉദ്ഘാടനം ചെയ്യും. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അജീഷ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ മുഖ്യാതിഥിയാവും.ഉദ്ഘാടന ദിവസം വൈകിട്ട് 7.30 ന് സിനിമാ പിന്നണി ഗായിക പ്രിയ ബൈജു നയിക്കുന്ന ഗാനമേള അരങ്ങേറും.തുടർന്ന് ജനുവരി മുന്നു വരെ എല്ലാ ദിവസവും വൈകിട്ട് 7.30 ന് വ്യത്യസ്ഥ കലാപരിപടികൾ അരങ്ങേറും.കൂടാതെ ഫ്‌ളവർ ഷോ, അമ്യൂസ്‌മെന്റ് പാർക്ക് തുടങ്ങിയവും മഹോൽസവത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ അർ സനീഷ്, മുഹമ്മദ് അഷ്റഫ് , ഷിസിൽ തേനായി എന്നിവർ സംബന്ധിച്ചു.