poshana-pradarsanam

കാഞ്ഞങ്ങാട് : ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ഇ.കെ.എൻ.എം.ഗവ.പോളിടെക്നിക് കോളേജ് , എം.എസ്.എ.പി.ടി എസ്.വി.എച്ച്.എസ്.എസ് കൈകോട്ട് കടവ് സ്‌കൂൾ എന്നിവിടങ്ങളിൽ കൗമാരക്കാർക്കായി പോഷണ ബോധവത്ക്കരണ സെമിനാറും പ്രദർശനവും വിളർച്ചാ പരിശോധനയും സംഘടിപ്പിച്ചു. തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താർ വടക്കുമ്പാട് ഉദ്ഘാടനം നിർവഹിച്ചു. തൃക്കരിപ്പൂർ ഇ.കെ.എൻ.എം ഗവ.പോളിടെക്നിക് കോളേജ് പ്രൻസിപ്പാൾ ഭാഗ്യശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ.സുരേശൻ മുഖ്യപ്രഭാഷണം നടത്തി.പി.കെ.ബാവ, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ.ആമിന, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രമ്യ, ഷീ ' പ്രോഗ്രാം കോർഡിനേറ്റർ ഹാജറ ബീവി എന്നിവർ സംസാരിച്ചു. അബ്ദുൾ ലത്തീഫ് മഠത്തിൽ സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ പി.കെ.മധു നന്ദിയും പറഞ്ഞു. മൃദുല അരവിന്ദ് ക്ലാസ്സെടുത്തു.