general-workers-union-cit

പെരിയ: കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡിന് ജില്ലയിൽ ഓഫീസ് അനുവദിക്കണമെന്ന് ജനറൽ വർക്കേർസ് യൂണിയൻ (സി.ഐ.ടി.യു) പെരിയ ഡിവിഷൻ കൺവെൻഷൻ ആവശ്യപ്പെട്ടു. യൂണിയൻ ഏരിയ സെക്രട്ടറി എ കെ ആൽബർട്ട് ഉദ്ഘാടനം ചെയ്തു. എം.മോഹനൻ കുണ്ടൂർ അദ്ധ്യക്ഷത വഹിച്ചു. എൻ. ബാലകൃഷ്ണൻ അംഗങ്ങൾക്കുള്ള പാസ് ബുക്ക് വിതരണം ചെയ്തു. പി.കൃഷ്ണൻ, ടി.വി.ഭരതൻ, ജ്യോതി, സന്തോഷ് കുമാർ, അംബിക ഗണേഷ് എന്നിവർ സംസാരിച്ചു. ഹരി വില്ലാരംപതി സ്വാഗതവും കെ.നാരായണൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം മോഹനൻ ( പ്രസിഡന്റ്), അംബിക ഗണേഷ് ( വൈസ് പ്രസിഡന്റ്), ഹരി വില്ലാരംപതി ( സെക്രട്ടറി ), സന്തോഷ് കുമാർ ( ജോയിന്റ് സെക്രട്ടറി), കെ നാരായണൻ ( ട്രഷറർ).