lybrary

തൃക്കരിപ്പൂർ: സംസ്ഥാനലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജനചേതന യാത്രയുടെ പ്രചരണാർത്ഥം നോർത്തു തൃക്കരിപ്പൂർ മേഖല സമിതി സംഘടിപ്പിച്ച വിളംബര യാത്ര സമാപിച്ചു. മേഖല സമിതിയുട കീഴിലുള്ള നെരൂദ വായനശാല പരിസരത്തു താലുക് ലൈബ്രറി കൗൺസിൽ ജോ സെക്രട്ടറി പി.വി.ദിനേശൻ ജാഥ ഉദ്ഘാടനം ചെയ്തു. ഈയ്യക്കാട്, മൈത്താണി, കൊയോങ്കര, പേക്കടം , മിലിയാട്ട്, തൃക്കരിപ്പൂർ ടൗൺ, തങ്കയം, ചെ റുകാനം എന്നിവിടങ്ങളിലെ വിവിധ വായനശാലകളിലെ സ്വീകരണത്തിശേഷം എടാട്ടുമ്മൽവി.കെ.സി. വായനശാല പരിസരത്ത് സമാപിച്ചു. വിവിധ വായന ശാലകളിലെ സ്വീകരണത്തിൽ ജാഥ ലീഡർ പി ശ്രീധരനു പുറമെ മാനേജർ കെ.വി.ശശി.ജാഥാംഗങ്ങളായ വി.വി കൃഷ്ണൻ കെ.ജയദീപ് , കെ. പവിത്രൻ. എം മനു എന്നിവർ സംസാരിച്ചു സമാപന പൊതുയോഗം സത്യൻ മാടക്കാൽ ഉദ്ഘാടനം ചെയ്തു.