കാഞ്ഞങ്ങാട്: മൂന്ന് ദിവസങ്ങളിലായി കാഞ്ഞങ്ങാട് ബേക്കൽ ക്ലബ്ബിൽ നടക്കുന്ന ചേംബർ ഓഫ് മുൻസിപ്പൽ ചെയർമാൻ സംസ്ഥാന ശില്പശാലമന്ത്രി എം.ബി.രാജേഷ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ചേംബർ ഓഫ് മുൻസിപ്പൽ ചെയർമാൻ എം.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇ.ചന്ദ്രശേഖരൻ എം.എൽ.എ മുഖ്യാതിഥിയായി. ശാരദ ജി.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. ഐ.എ.എസ് ഉദ്യോഗസ്ഥരായ ഷർമിള മേരി തോമസ്, എം.ജി. രാജമാണിക്യം, അരുൺ കെ.വിജയൻ, കിലോ ഡയറക്ടർ ജോയ് ഇളമൺ, ചെയർപേഴ്സൺമാരായ ടി.വി.ശാന്ത, കെ.വി.സുജാത എന്നിവർ സംസാരിച്ചു.സെക്രട്ടറി എം.ഒ.ജോൺ സ്വാഗതവും മോനിഷ ജോസ് നന്ദിയും പറഞ്ഞു.വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകളും ഇതോടനുബന്ധിച്ച് നടന്നു.