കേളകം: സ്‌കൂൾ വിദ്യാർത്ഥിനിയുടെ നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാർത്ഥി അറസ്റ്റിൽ. കേളകം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പോക്‌സോ നിയമമനുസരിച്ചാണ് കേസ്. മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ
വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ വിദ്യാർത്ഥിനി പരാതി നൽകിയതിനെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതിക്കും ഇരയ്ക്കും പ്രായപൂർത്തിയായിട്ടില്ല.
വിദ്യാർത്ഥിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി സ്വർണ ചെയിനും പ്ലസ് ടു വിദ്യാർത്ഥി കൈക്കലാക്കിയതായും പരാതിയുണ്ട്. വിദ്യാർത്ഥിക്ക് ആരെങ്കിലും സഹായം നൽകിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.