vyapari-vyavasayyi-padnek
പടന്നക്കാട് മേല്‍പ്പാലത്തിന്റെ ഇരുവശങ്ങളിലേക്കും അടിപ്പാത നിര്‍മ്മിക്കണം: വ്യാപാരി വ്യവസായി സമിതി

കാഞ്ഞങ്ങാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി പടന്നക്കാട് പുതുതായി ഓവർബ്രിഡ്ജ് നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന വാഹനഗതാഗത പ്രശ്നവും കാൽനട യാത്രക്കാരുടെ പ്രയാസങ്ങളും പരിഹരിക്കുന്നതിന് പാലത്തിന്റെ ഇരുവശങ്ങളിലേക്കും അണ്ടർ പാസേജ് നിർമ്മിക്കണമെന്നും വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കേരള വ്യാപാരി വ്യവസായി സമിതി പടന്നക്കാട് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
പടന്നക്കാട് പൊതുജന വായനശാലയിൽ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. എം. ശോഭനൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി സത്യൻ പടന്നക്കാട്, വ്യാപാരി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ് എ. ശബരീശൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം. ഗംഗാധരൻ, സുകുമാരൻ പെരളം എന്നിവർ സംസാരിച്ചു. കെ. രാജേഷ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എം. ശോഭനൻ (പ്രസിഡന്റ്), കെ. രാജേഷ് (സെക്രട്ടറി), സുമേഷ് കൊവ്വൽ സ്റ്റോർ (ട്രഷറർ).