
കാഞ്ഞങ്ങാട്: രണ്ടു ദിവസങ്ങളിലായി അജാനൂർ ക്രസന്റ് ഇംഗ്ലീഷ് സ്‌കൂളിൽ നടക്കുന്ന കായികമേള ഹോസ്ദുർഗ്ഗ് പോലീസ് സബ്ബ് ഇൻസ്‌പെക്ടർ കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ട്രഷറർ കെ. അബ്ദുൽ ഖാദർ പതാക ഉയർത്തി. മാനേജർ പി.കെ അബ്ദുള്ള കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് യു.വി ബഷീർ, കെ. ഹസ്സൻ, ബി.എം മുഹമ്മദ് കുഞ്ഞി, കെ.കെ ബദ്റുദ്ധീൻ, കെ. ഖാലിദ്, എ. ഹമീദ് ഹാജി, മുഹമ്മദ് കുഞ്ഞി, ജനീഷ, നൗഫില, നദീറ, സുമയ്യ എന്നിവർ സംസാരിച്ചു. സ്‌കൂൾ ലീഡർ ഫാത്തിമ പ്രതിജ്ഞ ചൊല്ലി. സ്‌കൂൾ പ്രിൻസിപ്പൽ എ. സൈഫുദ്ദീൻ സ്വാഗതവും സ്‌കൂൾ ഡെപ്യൂട്ടി ലീഡർ സലിമ ജഹാൻ നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച റിംഗ് ഡാൻസ് ശ്രദ്ധേയമായി.