ചെറുവത്തൂർ: ഏച്ചികുളങ്ങര ശ്രീ നാരായണ പുരം ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 25 മുതൽ ജനുവരി 1 വരെ വിവിധ പരിപാടികളുടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25 ന് വൈകീട്ട് 5 ന് ആചാര്യ വരവേൽപ്പോടെ ചടങ്ങുകൾ തുടങ്ങും. 26ന് വരാഹാവതാരം. 27ന് ഭദ്രകാളി പ്രാദുർഭാവം, 28ന് നരസിംഹാവതാരം, 29ന് ശ്രീകൃഷ്ണാവതാരം 30ന് രുഗ്മിണി സ്വയംവരം, 31ന് ഹംസാവതാരം എന്നിങ്ങനെയാണ് പാരായണം. എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും. വാർത്താസമ്മേളനത്തിൽ വി. നാരായണ മാരാർ, ടി.പി. നാരായണൻ, പി.വി. കുഞ്ഞികൃഷ്ണ മാരാർ, രതീഷ് അമ്പങ്ങാട്, പി. കരുണാകരൻ അടിയോട എന്നിവർ പങ്കെടുത്തു.