തലശ്ശേരി: കമ്യൂണിസ്റ്റ് പാർട്ടി പിണറായി, പാറപ്രം സമ്മേളനത്തിന്റ സമാപന സമ്മേളനം 25 ന് വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പിണറായി കൺവെൻഷൻ സെന്ററിൽ ചേരുന്ന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ കെ.ശ ശിധരൻ അദ്ധ്യക്ഷത വഹിക്കും.

സമാപന സമ്മേളനത്തിന് മന്നോടിയായി ചുവപ്പ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും ഉണ്ടാവും.1939 ലെ കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ പരസ്യ പ്രഖ്യാപനത്തെ അനുസ്മരിച്ച് ഇക്കഴിഞ്ഞ 18 ന് പിണറായി ഏരിയയിൽ പതാകദിനം ആചരിച്ചിരുന്നു. അന്നേ ദിവസം പ്രാദേശികമായി ശുചീകരണ പ്രവർത്തനങ്ങളും നടത്തി. സമാപന ഭാഗമായി ശനിയാഴ്ച ജില്ലാതല ചിത്രരചനാ മത്സരവും, രക്തദാന ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. സംഘാടക സമിതി ഭാരവാഹികളായ കെ. ശശിധരൻ, കക്കോത്ത് രാജൻ, കെ.യു. ബാലകൃഷ്ണൻ എ. നിഖിൽ കുമാർ, സി. നന്ദനൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.