കണ്ണൂർ: ദി വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്‌സ് എംപ്ലോയീസ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ജനറൽ ബോഡി യോഗം
ജനറൽ മാനേജർ പി.എം. സുധാകരൻ നായർ ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ സൊസൈറ്റി അംഗങ്ങളുടെ കുട്ടികൾക്ക് വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് മുൻ എം.ഡി. പരേതനായ പി.കെ. മുഹമ്മദ് സാഹിബിന്റെ പേരിൽ ഏർപ്പെടുത്തിയ കാഷ് അവാർഡും ഉപഹാരവും മുഹമ്മദ് സാഹിബിന്റെ മകനും ഡബ്ല്യൂ.ഐ.പി പ്രൊഡക്ഷൻ ആൻഡ് ഇന്നോവേഷൻ മാനേജരുമായ മുഹമ്മദ് സൽമാൻ മായൻ സമ്മാനിച്ചു. സൊസൈറ്റി പ്രസിഡന്റ് എളയടത്ത് അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി വൈസ് പ്രസിഡന്റ് കെ. സുബൈർ, സെക്രട്ടറി ടി.വി. സുജന എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. ഡയറക്ടർ പി. ധർമൻ, പി.കെ. രേഖ എന്നിവർ പ്രസംഗിച്ചു.