
കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ പ്രവർത്തകൻ കല്ലുരാവി പഴയകടപ്പുറത്തെ ഔഫ് അബ്ദുൾ റഹ്മാന്റെ രണ്ടാം രക്തസാക്ഷി ദിനചാരണത്തിൽ കല്ലുരാവിയിൽ ജില്ലാ പ്രസിഡന്റ് ഷാലു മാത്യു പതാക ഉയർത്തി. ബ്ലോക്ക് പ്രസിഡന്റ് വിപിൻ ബല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന അനുസ്മരണയോഗം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. വി.വി രമേശൻ, കെ. രാജ്‌മോഹൻ, കെ. സബീഷ്, പി.കെ. നിഷാന്ത്, വി. ഗിനീഷ്, എൻ.വി. ബാലൻ, പ്രിയേഷ്, അനീഷ് കുറുമ്പാലം, വി.പി. അമ്പിളി, ഹരിത നാലപ്പാടം, വിനേഷ് ഞാണിക്കടവ് എന്നിവർ സംസാരിച്ചു.
തുടർന്ന് ജില്ലാ ആശുപത്രിയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ. സബീഷ് ഉൾപ്പെടെ നിരവധി പ്രവർത്തകർ രക്തംദാനം ചെയ്തു. നോർത്ത് കോട്ടച്ചേരിയിൽ നടന്ന അനുസ്മരണ പൊതുയോഗം കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു.