
പാണത്തൂർ: പാണത്തൂർ ലോറി അപകടത്തിൽ മരണമടഞ്ഞ ടിമ്പർ തൊഴിലാളികളായ എങ്കപ്പൂ മോഹനൻ, നാരായണൻ, വിനോദ് എന്നിവരുടെ സ്മരണയിൽ ബി.എം.എസ് പാണത്തൂർ മേഖല കമ്മിറ്റി അനുസ്മരണം നടത്തി. ബി.എം.എസ് പാണത്തൂർ മേഖല പ്രസിഡന്റ് സുരേഷ് പെരുമ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ബി.എം.എസ് ജില്ല പ്രസിഡന്റ് വി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് ഖണ്ഡ് സമ്പർക്ക പ്രമുഖ് വിനോദ് അടോട്ട് കയ, ബി.എം.എസ് ജില്ല സെക്രട്ടറി വി. ഗോവിന്ദൻ മടിക്കൈ, ബി.ജെ.പി ജില്ല കമ്മിറ്റി അംഗം രാമചന്ദ്ര സരളായ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ. വേണുഗോപാൽ, വനവാസി വികാസ കേന്ദ്രം കണ്ണൂർ വിഭാഗ്ഹിത രക്ഷ പ്രമുഖ് ഷിബു, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി എൻ.ആർ വിനോദ് എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി അനൂപ് കോളിച്ചാൽ സ്വാഗതവും രാമചന്ദ്രൻ പുല്ലടുക്കം നന്ദിയും പറഞ്ഞു.