കാഞ്ഞങ്ങാട്: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ 25ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പെയിനാച്ചിയിൽ ആശ്രയ ദീപം 2022 എന്ന പേരിൽ നടന്ന സാംസ്‌കാരിക സമ്മേളനം അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആശ്രയ പ്രസിഡന്റ് പുരുഷോത്തമൻ പടിഞ്ഞാർ അദ്ധ്യക്ഷത വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബുബക്കർ വിശിഷ്ടാതിഥിയായി. ആശ്രയ ചെയർമാൻ നാരായണൻ നായർ മുഖ്യ പ്രഭാഷണം നടത്തി. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ മുൻ ഭാരവാഹികളെ എം.എൽ.എ ആദരിച്ചു.
ചെമ്മനാട് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ ഗംഗാധാരൻ, പഞ്ചായത്തംഗം രാജൻ കെ. പൊയിനാച്ചി, തമ്പാൻ യാദവ്, മുൻ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം, കുമാരൻ മാണിമൂല തുടങ്ങിയവർ സംസാരിച്ചു. അച്യുതൻ പള്ളം ആമുഖഭാഷണം നടത്തി. അശോകൻ ഇടയില്യം സ്വാഗതവും എ.വി കുമാരൻ നന്ദിയും പറഞ്ഞു.