പയ്യന്നൂർ: നഗരസഭ സാഹിത്യോത്സവത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച ഗാന്ധി പാർക്കിൽ "സാഹിത്യം സമഭാവനയുടെ പ്രശ്നങ്ങൾ " എന്ന വിഷയത്തിൽ അഭിമുഖം നടന്നു. മറാത്തി സാഹിത്യകാരൻ ശരൺകുമാർ ലിംബാളെയുമായി പ്രതിനിധികൾ സംവദിച്ചു. ഡോ. വി.എം. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കെ.യു. രാധാകൃഷ്ണൻ, കെ.പി. സേതുമാധവൻ സംസാരിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ മാധവൻ പുറച്ചേരി അദ്ധ്യക്ഷത വഹിച്ചു. കുരീപ്പുഴ ശ്രീകുമാർ, വീരാൻകുട്ടി, ദിവാകരൻ വിഷ്ണുമംഗലം, സോമൻ കടലൂർ, കെ.വി.പ്രശാന്ത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

"നാടോടി ജീവിതം "എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ എ.വി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. രാഘവൻ പയ്യനാട്, ഡോ. പി. വസന്തകുമാരി, ഡോ. സോമൻ കടലൂർ തുടങ്ങിയവർ സംബന്ധിച്ചു. ബി.ഇ.എം.എൽ.പി.സ്കൂളിലെ ഗൗരി ലങ്കേഷ് നഗരിയിൽ നടന്ന വനിതാ സാംസ്കാരികോത്സവം ടി.പി. സമീറയുടെ അദ്ധ്യക്ഷതയിൽ വിജയരാജമല്ലിക ഉദ്ഘാടനം ചെയ്തു. നഗരസഭ വനിതാ കൗൺസിലർമാരും വനിതാ ജീവനക്കാരും ചേർന്ന് സംഗീത ശിൽപം അവതരിപ്പിച്ചു.

ഷേണായി സ്ക്വയറിലെ കുമാരനാശാൻ നഗറിൽ സാംസ്കാരിക സംഗമം സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഇ. ശ്രീധരൻ, ഡോ. കെ.സി. മുരളീധരൻ, ബി.കൃഷ്ണൻ സംബന്ധിച്ചു. വൈകിട്ട് പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലുമായി സഹകരിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജാഥക്ക് സാഹിത്യോത്സവ നഗരിയിൽ സ്വീകരണം നൽകി. കെ.ശിവകുമാർ സ്വാഗതം പറഞ്ഞു. ടി.ഐ. മധുസൂദനൻ എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ പി.എൻ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

തുടർന്ന് കൊയോങ്കര രാജീവൻ പണിക്കർ, അണ്ടോൾ രാജേഷ് പണിക്കർ എന്നിവർ വള്ളത്തോളിന്റെ ശിഷ്യനും മകനും " എന്ന വിഷയത്തിൽ മറുത്തുകളി അവതരിപ്പിച്ചു. ഡോ: കെ.എച്ച്. സുബ്രഹ്മണ്യൻ , പി.കെ. സുരേഷ് കുമാർ എന്നിവർ നിയന്ത്രിച്ചു. എ.കെ. കൃഷ്ണൻ ഓഡിറ്റോറിയത്തിൽ രാവിലെ മുതൽ നടന്ന എഴുത്തുപാടം സാഹിത്യ ക്യാമ്പിൽ സരിൻ ശശി അദ്ധ്യക്ഷത വഹിച്ചു. വൈകിട്ട് നാടകോത്സവം എം. വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.ടി. അന്നൂർ അദ്ധ്യക്ഷത വഹിച്ചു. രാത്രി കൊല്ലം അയനം നാടക വേദിയുടെ ഒറ്റവാക്ക് നാടകം അരങ്ങേറി.