തലശ്ശേരി: ധർമ്മടം കർണിവൽ ടൂറിസം വികസനത്തിന് പുതിയ സാദ്ധ്യത തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധർമ്മടം തുരുത്തും, മുഴപ്പിലങ്ങാട് ബീച്ചും ചേർത്ത് വൻ ടൂറിസം വികസന പദ്ധതിക്കാണ് സർക്കാർ ലക്ഷ്യമിടുന്നത്. സമൂഹത്തിലെ വിഭാഗീയ പ്രവണത ഇല്ലാതാകുന്ന കൂട്ടായ്മ വളർത്താൻ കർണിവലിന് സാധിക്കും. മയക്കു മരുന്നുകൾക്ക് എതിരായ ജാഗ്രതയും കൂട്ടായ്മയും വളർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ധർമ്മടം അയലന്റ് കാർണിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ സ്പീക്കർ അഡ്വ: എ.എൻ. ഷംസീർ അദ്ധ്യക്ഷത വഹിച്ചു. നാടൻ കലാ അക്കാഡമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. എം.വി. ജയരാജൻ, വി.എ. നാരായണൻ, അഡ്വ: എം.എസ്. നിഷാദ്, എൻ. ഹരിദാസൻ, എൻ.പി. താഹിർ, കെ.സുരേഷ്, പി.പി. ദി വാകരൻ, കല്യാട്ട് പ്രേമൻ, ദീപക് ധർമ്മടം എന്നിവർ സംസാരിച്ചു. ചിത്രകാരൻ സെൽവൻ മേലൂർ വരച്ച ധർമ്മടം തുരുത്തിന്റെ ചിത്രം മുഖ്യമന്ത്രിക്കും സ്പീക്കർക്കും സമ്മാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി സ്വാഗതവും കെ. ഷീജ നന്ദിയും പറഞ്ഞു. ജനുവരി 1 വരെ ധർമ്മടം അയലന്റ് കാർണിവൽ തുടരും.