ചെറുവത്തൂർ: ചെറുവത്തൂർ മർച്ചന്റ്സ് അസാസിയേഷന്റെ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ചെറുവത്തൂർ ഫെസ്റ്റിന് തുടക്കം. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സി.വി. പ്രമീള അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെറിഫ് , ചന്തേര സി.ഐ പി. നാരായണൻ , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പി.പി. മുസ്തഫ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളാ പി നാരായണൻ , കെ.വി. സുധാകരൻ, എം. ഭാസ്കരൻ , തിമിരി ബാങ്ക് പ്രസിഡന്റ് വി. രാഘവൻ , ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് വി. കൃഷ്ണൻ സംസാരിച്ചു. ടി.ശശിധരൻ സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഭാഗമായി വിളംബര ഘോഷയാത്ര നടന്നു. വൈകീട്ട് 4 മുതൽ 10 വരെയാണ് പ്രവേശനം. എല്ലാ ദിവസവും രാത്രി ഏഴരക് കലാപരിപാടികൾ അരങ്ങേറും.