
ചെറുവത്തൂർ: കാസർകോട് ജില്ലാ കോൺഗ്രസ് സേവാദളിന്റെ നേതൃത്വത്തിൽ ലീഡർ കെ. കരുണാകരൻ അനുസ്മരണവും ജില്ലാ ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. ഡി.ഡി.സി പ്രസിഡന്റ് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. സേവാദൾ സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവാച്ചേരി ലീഡർ അനുസ്മരണവും ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത സേവാദൾ ഭാരവാഹികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും ചെയ്തു. ജില്ലാ സേവാദൾ പ്രസിഡന്റ് ഉദ്ദേഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി സുധാകരൻ തൃക്കരിപ്പൂർ, കെ. ശ്രീധരൻ, കെ.വി കൃഷ്ണൻ, വി.വി ചന്ദ്രൻ, പത്താനത്ത് കൃഷ്ണൻ, വി. നാരായണൻ, കെ. ബാലകൃഷ്ണൻ, കെ. കുഞ്ഞബ്ദുള്ള, മജീദ് മാങ്ങാട്, ഷിബു കടവണ്ടാനം, രാഹുൽ എന്നിവർ സംസാരിച്ചു.