പയ്യന്നൂർ: നഗരസഭ സംഘടിപ്പിക്കുന്ന ചതുർദിന സാഹിത്യോത്സവത്തിന് ഇന്ന് തിരശീല വീഴും. വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം എം.വി. ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച നടന്ന ആദര സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത അദ്ധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായിരുന്നു. പി. അപ്പുക്കുട്ടൻ മാസ്റ്റർ, ടി.പി. ഭാസ്കര പൊതുവാൾ, ഡോ. ആർ.സി. കരിപ്പത്ത് എന്നിവരെ ആദരിച്ചു.
സാഹിത്യവും അനുഭവവും മുഖാമുഖം, സാഹിത്യവും ചരിത്രവും, ഇന്ത്യൻ സാഹിത്യ സംവാദവും, എഴുത്തും ജീവിതവും, സ്ത്രീ ലോകം സെമിനാർ തുടങ്ങിയ പരിപാടികളും ശനിയാഴ്ച നടന്നു. ജ്ഞാനപീഠ ജേതാവ് ദാമോദർ മൗസേ, കെ.എസ്. ഭഗവാൻ, പ്രമോദ് രാമൻ, എം.വി. ജയരാജൻ, സുനിൽ പി. ഇളയിടം, കെ.ആർ. മീര, കെ.പി. രാമനുണ്ണി, ഇ.പി. രാജഗോപാലൻ, പി.എൻ. ഗോപീകൃഷ്ണൻ പങ്കെടുത്തു. വിവിധ കലാപരിപാടികളും ഉണ്ടായി.