drama

തൃക്കരിപ്പൂർ: കേരള സംഗീത നാടക അക്കാഡമി തൃക്കരിപ്പൂർ കെ.എം.കെ. സ്മാരക കലാസമിതിയുടെ സഹകരണത്തോടെ ജനുവരി 9 മുതൽ 12വരെ തൃക്കരിപ്പൂർ ഗവ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന നാടകോത്സവത്തിന്റെ പോസ്റ്റർ പ്രകാശനംമന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവ്വഹിച്ചു. എം.രാജഗോപാലൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു . വർക്കിംഗ് ചെയർമാൻ എം. മനു, ജനറൽ കൺവീനർ കെ.ചന്ദ്രൻ , ടി.വി.ബാലകൃഷ്ണൻ , വി.വി.കൃഷ്ണൻ , കെ.ഷാജി, പി.പ്രസാദ്, എ.മുകുന്ദൻ , കെ.അമ്പു, കെ.പത്മനാഭൻ, സി.കൃപേഷ്, വി.പി.പി.നിയാസ് പങ്കെടുത്തു. 9 ന് കണ്ണൂർ നാടക സംഘത്തിന്റെ മഹായാനം, 10 ന് വടകര വരദയുടെ മക്കൾക്ക് ,11 ന് വള്ളുവനാട് ബ്രഹ്മയുടെ രണ്ടു നക്ഷത്രങ്ങൾ 12 ന് കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി എന്നിവ അരങ്ങിലെത്തും. പരിപാടിയുടെ ഭാഗമായി വിളംബര ജാഥ, ദീപശിഖാ പ്രയാണം വിവിധ അനുബന്ധ പരിപാടികളും അരങ്ങേറും. .