malaman

ബളാൽ : ബളാൽ പഞ്ചായത്തിലെ ചുള്ളിയിൽ പുലിയിറങ്ങിയതായി നാട്ടുകാർ. ഇന്നലെ രാവിലെ ഏഴര മണിയോടെനീലേശ്വരം സ്വദേശി മൊയ്തു ഹാജിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് പുലിയെ കണ്ടത്. ഒരു മലമാനിനെ പുലി കടിച്ചു കൊന്നു. ഇതിന്റെ കരച്ചിൽ കേട്ട് പരിസരവാസികൾ ഓടിയെത്തിയപ്പോൾ പുലി ചാടിപ്പോയതായി നാട്ടുകാർ പറഞ്ഞു.

ഇതിന് മുമ്പും ഇവിടെ പുലിയുടെ ശബ്ദം കേൾക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. കാട്ടുപന്നിയുടെയും കുരങ്ങിന്റെയും ശല്യത്തിന് പുറമെയാണ് പുലി ഭീഷണിയും ഉണ്ടായതെന്ന് പറയുന്നു.സ്ഥലത്തെത്തിയ എത്തിയ മരുതോം ഫോറസ്റ്റ് ഓഫീസർ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഇൻക്വസ്റ്റ് നടത്തി.കാർഷിക വിളകൾ സംരക്ഷിക്കാനും കർഷകരുടെ ജീവൻ രക്ഷിക്കാനും മരുതുംകുളം മലയിൽ നിന്നും മരുതോം ആനമതിൽ വരെ സൗരോർജ ഫെൻസിംഗ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.