
പയ്യന്നൂർ : സുഹൃദ് സംഘം സംഘടിപ്പിക്കുന്ന റെഡ് പ്രശാന്തൻ അനുസ്മരണവും നാടകോത്സവവും ഇന്നു മുതൽ 30 വരെ മഹാദേവഗ്രാമത്തിൽ നടക്കും.ഇന്ന് വൈകീട്ട് 6ന് ടി.പി. അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ടി.ഐ.മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് ചങ്ങനാശ്ശേരി അണിയറയുടെ നാലുവരിപ്പാത . നാളെ വൈകീട്ട് സാംസ്കാരിക സമ്മേളനം നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊല്ലം ചൈതന്യയുടെ അഭിഭാഷക. 30 ന് വൈകീട്ട് 6.30ന് നടക്കുന്ന സമാപന സമ്മേളനം എം. വിജിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് പിലിക്കോട് വയൽ പി.സി.കെ.ആർ. കലാസമിതിയുടെ തേർഡ് റെയ്ഡ്.വാർത്താ സമ്മേളനത്തിൽ ടി.പി. അനിൽകുമാർ, കെ.പി. സജിത് കുമാർ, എം.വി. രാജീവൻ, കെ. മണി സംബന്ധിച്ചു.