mla

കാസർകോട് : കാസർകോടിന്റെ ചരിത്രത്തിലെ അവിഭാജ്യ ഘടകമായി ബേക്കൽ ഫെസ്റ്റ് മാറിയെന്ന് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാസർകോടിനും ചിലതൊക്കെ ചെയ്യാൻ കഴിയുമെന്ന് ബേക്കൽ ഫെസ്റ്റിലൂടെ തെളിയിച്ചു. ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണിൽ പുതിയൊരു ചരിത്രം കൂടി എഴുതിച്ചേർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. മഞ്ചേരി എൻ.എസ്.എസ് കോളേജിലെ അസി.പ്രൊഫസർ ഡോ.ഹരിപ്രിയ പ്രഭാഷണം നടത്തി. ഡോ.വി.പി.പി.മുസ്തഫ മുഖ്യാതിഥിയായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ സംസാരിച്ചു.ചെയർമാൻ അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉപഹാരം നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഹക്കീം കുന്നിൽ സ്വാഗതവും പി.എച്ച്.ഹനീഫ നന്ദിയും പറഞ്ഞു.