neelakandan
ജില്ലാ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെ സഹകരണ സംഘത്തിന്റെ വാർഷിക പൊതുയോഗവും അനുമോദനവും സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാൻ കെ നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ജില്ലാ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരുടെ സഹകരണ സംഘം വാർഷിക പൊതുയോഗം പരീക്ഷകളിൽ മികച്ച വിജയം നേടിയ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും അനുമോദിച്ചു. വ്യാപാര ഭവനിൽ യോഗം സഹകരണ ജനാധിപത്യവേദി ജില്ലാ ചെയർമാൻ കെ.നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് അലോഷ്യസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ് ടി എ സംസ്ഥാന സെക്രട്ടറി ജി.കെ ഗിരിജ മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞിക്കണ്ണൻ കരിച്ചേരി, കെ.പി മുരളീധരൻ , ജി കെ ഗിരീഷ്, പി.കെ രഘുനാഥ്, കെ.സുരേന്ദ്രൻ, സി.ഇ.ജയൻ ജോർജ് കുട്ടി ജോസഫ് സി.കെ.വേണു , റോയി ജോസഫ് , പി.കെ. വിജേഷ്, ഷൈനി ജോസഫ് , വി.കെ.പ്രഭാവതി, കെ.സി.സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.