e-p-jayarajan

കണ്ണൂർ: വൈദേകം ആയുർവേദ റിസോർട്ടിന്റെ പേരിൽ വിവാദം കത്തിപ്പടരവേ, വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇ.പി ജയരാജൻ പങ്കെടുക്കും. പി ജയരാജൻ സംസ്ഥാന സമിതിയിൽ ഉന്നയിച്ച പരാതിയിൽ തന്റെ നിലപാട് ഇ. പി അറിയിച്ചേക്കും. തിരുവനന്തപുരത്ത് പോകുന്നതിൽ എന്താണ് പ്രശ്നം, താൻ കേരളം മുഴുവൻ യാത്ര ചെയ്യുന്ന ആളാണെന്നായിരുന്നു പയ്യന്നൂരിൽ വച്ച് ഇ .പി മാദ്ധ്യമങ്ങളോട് പറഞ്ഞത്.