
കാസർകോട്: കുടിശിക ക്ഷാമബത്തയും ലീവ് സറണ്ടറും ലഭിക്കാത്തതുൾപ്പടെയുള്ള ജീവനക്കാരെ സംബന്ധിക്കുന്ന മർമ്മ പ്രധാന വിഷയങ്ങൾ ഉന്നയിച്ച് കാസർകോട് കളക്ട്രേറ്റിലേക്ക് ജോയിന്റ് കൗൺസിൽ നടത്തിയ മാർച്ച് ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി ആമിന എ.അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി മോഹനൻ സ്വാഗതം ആശംസിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി പ്രസാദ് കരുവളം, ജില്ലാ വൈസ് പ്രസിഡന്റ് ജി. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. കാസർകോട് മേഖലാ സെക്രട്ടറി എ.കെ.ദിനേഷ് കുമാർ നന്ദി പറഞ്ഞു.