വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് കക്കയത്ത് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം ഉത്സവവും വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ട മഹോത്സവവും 31 മുതൽ ജനുവരി 5 വരെ നടക്കും. കൂടാതെ വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് പുതുതായി പണികഴിപ്പിച്ച പടിപ്പുരയുടെ സമർപ്പണം ജനുവരി 1 ന് നടക്കും. വിശേഷാൽ പൂജകൾക്ക് പുറമെ എല്ലാദിവസവും കലാപരിപാടികളും ഉണ്ടാവുമെന്ന് ആഘോഷകമ്മിറ്റി അറിയിച്ചു.

ജനുവരി 1 ന് വൈകുന്നേരം 4.30 കലവറനിറക്കൽ ഘോഷയാത്ര. തുടർന്ന് 8 മണിക്ക് നൃത്താർച്ചന. 2 ന് രാത്രി 8.15 ന് ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിര. രാത്രി 8.30 ന് കോൽക്കളി, രാത്രി 9 മണിക്ക് പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ശിങ്കാരി മേള മാമാങ്കം.