കൂത്തുപറമ്പ് : ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന എൻ.എസ്.എസ് ക്യാമ്പിന് നേരെ സാമൂഹ്യ ദ്രോഹികളുടെ അക്രമം. കല്ലേറിൽ ജനൽ ഗ്ലാസ് തകർന്ന് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. പാലയാട് ഗവ: ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളാണ് 7 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നത്. ചൊവ്വാഴ്ച രാത്രിയോടെയാണ് കുട്ടികൾ കിടന്നുറങ്ങുന്ന ക്ലാസ് മുറിക്ക് നേരെ ആദ്യം കല്ലേറുണ്ടായത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടയിൽ ബുധനാഴ്ച രാത്രി 8 മണിയോടെ സ്ക്കൂളിന് നേരെ വീണ്ടും കല്ലേറുണ്ടായി. കല്ലേറിൽ ജനൽ ഗ്ലാസ് തകർന്നാണ് ക്യാമ്പിനെത്തിയ വിദ്യാർത്ഥിനിക്ക് കണ്ണിന് പരുക്കേറ്റത്. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി. അതേസമയം ക്യാമ്പിന് നാട്ടുകാരും, രക്ഷിതാക്കളും ചേർന്ന് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.