
പയ്യന്നൂർ: മാർഷൽ ആർട്സ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 41ാമത് സംസ്ഥാന സീനിയർ പുരുഷ-വനിതാ ജൂഡോ ചാമ്പ്യൻഷിപ്പിൽ തൃശ്ശൂർ ഏഴ് സ്വർണ്ണവും, ഏഴ് വെള്ളിയും ഒരു വെങ്കലവും നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി.മൂന്ന് സ്വർണ്ണവും, ഒരു വെള്ളിയും നേടി ഫസ്റ്റ് റണ്ണറപ്പ് സ്ഥാനം കേരള പൊലീസിന് ലഭിച്ചു.
കേരള പൊലീസിന്റെ എൻ.ജെ.റുഷിക്ക് മികച്ച പുരുഷ താരമായും തൃശ്ശൂരിന്റെ ഹർഷ വേണു മികച്ച വനിതാ താരമായും തിരഞ്ഞെടുക്കപ്പെട്ടു.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിൽ വിജയികൾക്ക് ടി. ഐ .മധുസൂദനൻ എം.എൽ.എ.ട്രോഫികൾ സമ്മാനിച്ചു.. സമ്മാനദാന ചടങ്ങിൽ എസ്.ഐ., പി. വിജേഷ്, കണ്ണൂർ ജില്ലാ സ്പോട്സ് കൗൺസിൽ അംഗം എം.ബാലകൃഷ്ണൻ , ജൂഡോ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. പ്രകാശൻ, പി.എ. സന്തോഷ്, വി.നന്ദകുമാർ, സജിത്ത് കുമാർ തുടങ്ങിയവർ സംസാരിച്ചു.