
വെള്ളരിക്കുണ്ട്: മങ്കയത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഭീമനടിയിലെ പല്ലാട്ട് ജോബിനും കുടുംബവും സഞ്ചിരിക്കുകായിരുന്ന ഡസ്റ്റർ കാറാണ് ആളുകൾ നോക്കിയിരിക്കെ കത്തിയമർന്നത്. കാറിനകത്തുണ്ടായിരുന്ന ആറുപേരും തലനാരിഴ വ്യത്യാസത്തിൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അസാധാരണമായ സംഭവം ഉണ്ടായത്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. ഷോർട് സർക്യൂട്ട് ആണെന്ന് പറയുന്നു. പൊലീസ് കേസെടുത്തു.