march

കാഞ്ഞങ്ങാട്: അസംഘടിത മേഖലയിൽ ജില്ലയിൽ ക്ഷേമനിധി ഓഫീസ് ആരംഭിക്കുക. അംശാദായം കേരളാ ബാങ്കിലടക്കാനുള നടപടി സ്വീകരിക്കുക. ക്ഷേമനിധി ആനുകുല്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാകമ്മറ്റി കാഞ്ഞങ്ങാട് ആർ.ഡി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സാബു ഏബ്രഹാം അദ്ധ്യക്ഷനായി. സി.ഐ.ടി.യു സംസ്ഥാനക്കമ്മിറ്റിയംഗം യു. തമ്പാൻ നായർ, കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി കെ.വി. രാഘവൻ, സി. രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ. ബാലകൃഷ്ണൻ സ്വാഗതവും എ.കെ. ആൽബർട്ട് നന്ദിയും പറഞ്ഞു. പ്രകടനത്തിന് വി.വി. തമ്പാൻ, പാറക്കോൽ രാജൻ, പി. വത്സല, രമ്യ നീലേശ്വരം, ഗംഗാധരൻ കാസർകോട്, അൻസാരി, മജീദ് എന്നിവർ നേതൃത്വം നൽകി.