പയ്യന്നൂർ: നഗരസഭ 2023-24 വർഷ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ചേർന്നു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. ജയയുടെ അദ്ധ്യക്ഷതയിൽ നഗരസഭ ചെയർ പേഴ്സൺ കെ.വി. ലളിത ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ വി. ബാലൻ, ടി.പി. സെമീറ, ടി. വിശ്വനാഥൻ, വി.വി. സജിത, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.വി. രവീന്ദ്രൻ, പ്ലാൻ കോ-ഓർഡിനേറ്റർ വി.പി. സുകുമാരൻ സംസാരിച്ചു.
ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ ചർച്ചയിൽ മുൻ വർഷ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും പുതിയ വർഷത്തെ പദ്ധതി നിർദ്ദേശങ്ങൾ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു.