anganvadi

കാഞ്ഞങ്ങാട്: പുല്ലൂർ പൊള്ളക്കടയിലെ പി.സി ഗോവിന്ദനും കുടുംബാംഗങ്ങളും അംഗൺവാടിക്ക് സ്മാർട്ട് ബിൽഡിംഗ് നിർമ്മിക്കുന്നതിന് വേണ്ടി നാല് സെന്റ് ഭൂമി സൗജന്യമായി നൽകി പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ.അരവിന്ദാക്ഷൻ ഭൂമിയുടെ രേഖ ഏറ്റുവാങ്ങി., അകാലത്തിൽ പൊലിഞ്ഞ് പോയ പി.സി ഗോവിന്ദൻ-ഉഷ ദമ്പതികളുടെ മക്കളായ ജിജി , ജിജേഷ് , എന്നിവരുടെ സ്മരണയ്ക്കായാണ് സ്ഥലം നൽകിയത് വാർഡ് മെമ്പർ പി. പ്രീതിയുടെ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ജയൻ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാർത്ത്യായനി. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേർസണൽ സുമ , എം.വി.രായണൻ പി. രതീഷ് , ടി.വി.സുരേഷ് , എ.കഷ്ണൻ എന്നിവർ സംസാരിച്ചു. ഐ.സി.ഡി.എസ്.സൂപ്പർവൈസർ വി. അസ്റ നസ്റിൻ സ്വാഗതവും ബി.ചന്ദ്രിക നന്ദിയും പറഞ്ഞു.