
കേളകം: കേളകം ഗ്രാമ പഞ്ചായത്ത് സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'സുവർണ കേളകം പിന്നിട്ട വഴികളും ഭാവി വികസനവും ' എന്ന വിഷയത്തിൽ സെമിനാറും ആദര സമ്മേളനവും നടന്നു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് അദ്ധ്യക്ഷയായി. സംസ്ഥാന കഥാ മൽസര വിജയികൾക്കുള്ള ക്യാഷ് അവാർഡും ഫലകവും കെ.സുധാകരൻ വിതരണം ചെയ്തു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി.എം.രമണൻ വിഷയമവതരിപ്പിച്ചു. മുൻകാല ജനപ്രതിനിധികൾക്ക് ജില്ലാ പഞ്ചായത്തംഗം വി. ഗീതയും വിവിധ മേഖലകളിൽ നേട്ടങ്ങൾ നേടിയ പ്രതിഭകൾക്ക് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ മൈഥിലി രമണനും ജൂബിലിയുടെ ഭാഗമായി നടത്തിയ മൽസര വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേരിക്കുട്ടി കഞ്ഞിക്കുഴി, ഇന്ദിര ശ്രീധരൻ എന്നിവരും ഉപഹാരങ്ങൾ നൽകി.