p

കണ്ണൂർ: ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ച അഡ്വ. ടി പി.ഹരീന്ദ്രനെതിരെ ലീഗ് ജില്ലാ കമ്മിറ്റിയുടെ പരാതിയിൽ തലശ്ശേരി പൊലീസി കേസെടുത്തു. കലാപാഹ്വാനം നടത്തുന്ന രീതിയിൽ പരാമർശം നടത്തിയതിന് ഐ.പി.സി 153 എ വകുപ്പ് പ്രകാരമാണ് കേസ്.

ഷുക്കൂർ കേസിൽ പി.ജയരാജനെതിരെ കൊലപാതകക്കുറ്റം ചുമത്താതിരുന്നതിന് കുഞ്ഞാലിക്കുട്ടിയാണ് കാരണമെന്നായിരുന്നു വെളിപ്പെടുത്തൽ. അന്നത്തെ എസ്.പിയെ കുഞ്ഞാലിക്കുട്ടി സ്വാധീനിച്ച് ദുർബല വകുപ്പ് മാത്രം ചുമത്തി ജയരാജനെ രക്ഷിച്ചെന്നും ആരോപിച്ചിരുന്നു.