
ചെറുപുഴ: പ്രതീക്ഷ വയലായിയുടെ നേതൃത്വത്തിൽ നടന്ന കബഡി മത്സരത്തിൽ സീനിയർ വിഭാഗത്തിൽ പീപ്പിൾസ് എരഞ്ഞിക്കൽ ജേതാക്കളായി. രക്തസാക്ഷി ക്ലബ്ബ് കയ്യൂർ രണ്ടാം സ്ഥാനം നേടി.സ്കൂൾ വിഭാഗത്തിൽ പ്രാപ്പൊയിൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് ചെറുപുഴ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.ചെറുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ ഓഫീസിന്റെയും കബഡി മത്സരത്തിന്റെയും ഉദ്ഘാടനം നടത്തി. പഞ്ചായത്തംഗം ജോയ്സി ഷാജി അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ.ജോയി, പി.എം.സെബാസ്റ്റ്യൻ, പ്രേംകുമാർ വയലായി, ജയരാജൻ, നെജിമുദ്ദീൻ എന്നിവർ സംസാരിച്ചു.വിജയികൾക്ക് ട്രോഫികളും ക്യാഷ് അവാർഡും എൻ.ടി.രാജേഷ് സമ്മാനിച്ചു.ചടങ്ങിൽ ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് ജിത്തു ബേബി, ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിംഗിൽ സ്വർണ്ണം നേടിയ നന്ദന പിലാത്തറ, കായിക താരങ്ങളായ ആദിത്യ പ്രേമൻ, അനുശ്രീ പ്രകാശ്, കെ.ഗായത്രി, എം.നിത്യ,ടി.ആൽബിന എന്നിവരെ ആദരിച്ചു.