കണ്ണൂർ: അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 25 മുതൽ ഫെബ്രുവരി 6 വരെ പൊലീസ് മൈതാനിയിൽ നടക്കുന്ന കണ്ണൂർ പുഷ്‌പോത്സവം 2023 ന്റെ ഭാഗമായി കാർഷിക ഫോട്ടോഗ്രാഫി മത്സരവും സ്‌കൂൾ പച്ചക്കറിത്തോട്ട മത്സരവും ഹോം ഗാർഡൻ മത്സരവും നടത്തും. കാർഷിക ഫോട്ടോഗ്രാഫി 12 x 8 വലുപ്പത്തിലുള്ള കളർ ഫോട്ടോ ജനുവരി 30നു 5 മണിക്ക് മുൻപ് സൊസൈറ്റിയുടെ ഓഫീസിൽ ലഭിക്കത്തക്കവിധം തപാലിലോ അല്ലെങ്കിൽ നേരിട്ട് ഓഫീസിലോ ലഭിക്കണം. സ്‌കൂൾ പച്ചക്കറി, പൂന്തോട്ട മത്സരത്തിൽ പങ്കെടുക്കാനുള്ള അർഹത കണ്ണൂർ നോർത്ത്, സൗത്ത്, പാപ്പിനിശ്ശേരി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ്. 20ന് മത്സരത്തിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളിൽ ജഡ്ജിംഗ് കമ്മിറ്റി സന്ദർശിക്കും. ഹോം ഗാർഡൻ മത്സരം രണ്ടു വിഭാഗങ്ങളായാണ് നടക്കുന്നത്. ഹോം ഗാർഡൻ ചെറുത് 50 സ്‌ക്വയർ മീറ്റർ വരെയും ഹോം ഗാർഡൻ വലുത് അതിന് മുകളിലുള്ള തോട്ടങ്ങളും. ജഡ്ജിംഗ് കമ്മിറ്റി 22 നു വീടുകൾ സന്ദർശിക്കും. ഗ്രൂപ്പ് പച്ചക്കറി തോട്ട മത്സരത്തിൽ റസിഡൻഷ്യൽ അസോസിയേഷനുകൾക്കും കുടുംബശ്രീ സ്വാശ്രയ സംഘങ്ങൾക്കും പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ 15ന് മുമ്പായി രജിസ്റ്റർ ചെയ്യണം. ഫോൺ: 0497 2712020, 7012789868, 9895262350.