d
നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് ഇടിച്ച് കയറിയ നിലയിൽ

കൊ​ടി​യ​ത്തൂ​ർ​:​ ​ നിയന്ത്രണം വിട്ട വാഹനം വീടിന് മുകളിലേക്ക് ഇടിച്ച് കയറി.

ചെറുവാടി തനെങ്ങപ്പറമ്പ് കോനോത്ത് സുഹറാബിയുടെ വീടിനു മുകളിലേക്കാണ് നിസാൻ ട്രക്ക് ഇടിച്ചു കയറിയത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആർക്കും കാര്യമായ പരിക്കുകളില്ല. വീടിന് സാരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.
ട്രക്കിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് വീടിനു മുകളിൽ നിന്നും വാഹനം നീക്കം ചെയ്തു.