paricha
ഹൈ​സ്കൂ​ൾ​ ​വി​ഭാ​ഗം​ ​പ​രി​ച​മു​ട്ട് ​മ​ത്സ​ര​ത്തി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി​യ​ ​മ​രു​തോ​ങ്ക​ര​ ​സെ​ന്റ് ​മേ​രീ​സ് ​എ​ച്ച്.​എ​സ് ​ടീം

വടകര : കടത്തനാടൻ അങ്കത്തട്ടിൽ ടീമുകളായി പയറ്റിത്തെളിഞ്ഞവർ സംസ്ഥാന സ്കൂൾ കലാമാമാങ്കത്തിൽ കോഴിക്കോടിനായി പട നയിക്കും. നിറഞ്ഞു കവിഞ്ഞ വേദികളായിരുന്നു 61ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രത്യേകത. സംഘനൃത്തവും നാടകവും ഒപ്പനയും വടകരയുടെ കലാഹൃദയം ഏറ്റെടുക്കുകയായിരുന്നു. നൃത്ത വേദികളിലേക്ക് ജനം ഇരച്ചെത്തി. മത്സരങ്ങളുടെ ആധിക്യം, അപ്പീലുകളുടെ വർദ്ധനവ്, മത്സരങ്ങളുടെ നടത്തിപ്പിനെ കുറിച്ചുള്ള പരാതികൾ, വിധിനിർണയത്തിലെ തർക്കവും കൈയാങ്കളിയും .... കല്ലുകടി അങ്ങിങ്ങായി ഉണ്ടായെങ്കിലും കൊവിഡ് അടച്ചിടലുകൾക്കു ശേഷം പൂർണതോതിൽ നടത്തിയ കലോത്സവം നാടാകെ ഏറ്റെടുക്കുകയായിരുന്നു. മേൻമകൾ വിലയിരുത്തിയും പരാതികളും പോരായ്മകളും പരിഹരിച്ചും കോഴിക്കോട് നഗരത്തിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മുന്നേറുമെന്ന ഉറപ്പ് നൽകിയാണ് ജില്ലാ കലാമേളയ്ക്ക് തിരശീല വീണത്.

മത്സരാർത്ഥികളും അദ്ധ്യാപകരും കലാസ്വാദകരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഒരുപോലെ ഏറ്റെടുത്ത ജനകീയ ഉത്സവമായിരുന്നു വടകരയിൽ അഞ്ചു ദിവസം. വടകരയിലേയും സമീപ പ്രദേശങ്ങളിലേയും ജനം ഓരോ ദിവസവും കലോത്സ നഗരിയിലേക്ക് ഒഴുകി എത്തുകയായിരുന്നു. വിവിധ ഇനങ്ങളിലായി 8000 ത്തിലധികം വിദ്യാർത്ഥികളാണ് 19 വേ ദികളിൽ നടന്ന കലോത്സവത്തിൽ മാറ്റുരച്ചത്. നഗരിയിൽ എത്തുന്നവർക്ക് അടിയന്തര വൈദ്യസഹായവുമായി മെഡിക്കൽ സംഘവും സജീവമായിരുന്നു.

# അപ്പീലോടപ്പീൽ

സബ് ജില്ലാ കലോത്സവങ്ങളിൽ നിന്ന് അപ്പീലിലൂടെ റവന്യൂ ജില്ലാ കലോത്സവത്തിന് 865 പേർ മത്സരിച്ചു. ഇതിൽ 19 പേർ മജിസ്ട്രേറ്റ് കോടതി വഴിയാണ് അപ്പീൽ നേടിയത്. റവന്യൂ ജില്ലാ കലോത്സവത്തിൽ നിന്ന് സംസ്ഥാന കലോത്സവത്തിലേക്കും ഇതിനകം 276 പേർ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു.