paricha
ഹൈ​സ്കൂ​ൾ​ ​വി​ഭാ​ഗം​ ​ചാ​ക്യാ​ർ​കൂ​ത്തി​ൽ​ ​ഒ​ന്നാം​സ്ഥാ​നം​ ​നേ​ടി​യ​ ​എ​ളേ​റ്റി​ൽ​ ​എം.​ജെ.​എ​ച്ച്.​എ​സ്.​എ​സി​ലെ​ ​എ​സ്.​എ​സ്.​സ​ഞ്ജ​യ് ​സ​ന്തോ​ഷ്

വടകര:

"എടാ... എടാ... കുരങ്ങ്യാ...

നീ ആരണ്...

എന്തിനായി കൊണ്ട് ഇവിടെ വന്നു..

ഈ കൊള്ളരുതായ്മകളൊക്കെ ചെയ്തു... "

വേദിയിൽ പാടി പറഞ്ഞതാണെങ്കിലും അരങ്ങിലെത്തുന്നത് ഇതിനൊന്നും ചെവിക്കൊടുക്കാതെയാണ്. ആട്ടത്തറയിൽ കുഞ്ചൻ നമ്പ്യാർ

മിഴാവ് കൊട്ടാൻ മറന്നതാണെങ്കിൽ റവന്യൂ ജില്ലാ കലോത്സവത്തിൽ ചാക്യാർകൂത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തിയ സഞ്ജയ് സന്തോഷ് ആദ്യമായി മിഴാവ് കണ്ടത് ജില്ലാ കലോത്സവ വേദിയിൽ !.

കാൽ തൊട്ടു വണങ്ങാൻ ഈ കൊച്ചു മിടുക്കന് കൂത്തിൽ ഗുരുവുമില്ല. യൂ ട്യൂബാണ് ആശാൻ. അതുവച്ച്

സബ്ജില്ലയിൽ മത്സരിച്ചു. വിധികർത്താക്കളുടെ കടുത്ത വിമർശനത്തോടെ ജില്ലാ കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്മാറാൻ തീരുമാനിച്ചു. എന്നാൽ സംസ്കൃത നാടകത്തിലും പാഠകത്തിലും അഷ്ടപതിയിലും മത്സരിക്കുന്ന സഞ്ജയിന് സ്കോർ ബോർഡിലേക്ക് ചാക്യാർകൂത്ത് കൂടെ വേണമെന്ന നില വന്നു. പിന്നെ ഒരു മാസം പരിശീലനം. നേരത്തെ ഇതേ സ്കൂളിൽ നിന്ന് സംസ്ഥനതലത്തിൽ ചാക്യാർകൂത്തിൽ മത്സരിച്ച സാബിർ മിനുക്കു പണികളുമായെത്തി. പക്ഷേ,​ തീർന്നില്ല വെല്ലുവിളി, മിഴാവ് കൊട്ടാൻ ആളെ അന്വേഷിച്ചപ്പോൾ ചിട്ടവട്ടങ്ങളില്ലാതെ പഠിച്ച ഒരാൾക്ക് മിഴാവ് കൊട്ടാനില്ലെന്ന് മേളക്കാർ.

വഴികളടഞ്ഞ നിമിഷത്തിൽ സഞ്ജയിലെ പ്രതിഭയിൽ വിശ്വാസമുണ്ടായിരുന്ന സ്കൂളിലെ സംഗീത അദ്ധ്യാപകൻ ഇൻസാഫ് പ്രകടനം പകർത്തി മേളക്കാർക്കയച്ചു.

ഞൊടിയിടയിൽ മറുപടിയെത്തി ഇവന് മേളം വായിച്ചില്ലെങ്കിൽ അബദ്ധമാകും ഞങ്ങൾ റെഡി. മത്സരത്തിൽ വേദിക്ക് പിന്നിൽ എത്തുക അവിടെ പരിശീലനം. പരീക്ഷണങ്ങൾക്കൊടുവിൽ ഫലം വന്നപ്പോൾ ഒന്നാമൻ.

കൊടുവള്ളി എളയാറ്റിൽ എം.ജെ.എച്ച്.എസ്.എസ് സ്കൂൾ ലീഡറായ ഈ കൊച്ചു മിടുക്കൻ അദ്ധ്യാപകരുടെ കണ്ണിലുണ്ണിയാണ്. സഫ്ന ടീച്ചറും ദിവ്യ ടീച്ചറും നേതൃത്വം നൽകി അദ്ധ്യാപകർ ചേർന്ന് വേഷത്തിനും മേളത്തിനുമുള്ള ചെലവും കണ്ടെത്തി.

പങ്കെടുത്ത ഇനങ്ങളിലെല്ലാം സമ്മാനം നേടിയ സഞ്ജയ് പരമ്പരാഗത ശീലങ്ങളെ തള്ളി പുതിയ തലമുറയുടെ അടയാളമായി.