മുക്കം: കാരശ്ശേരി വനിതാ സഹകരണ സംഘം നോർത്ത് കാരശ്ശേരി ആനയാംകുന്ന് റോഡിൽ സംസ്ഥാന സർക്കാർ സഹായത്തോടെ ആരംഭിക്കുന്ന വനിതകൾക്കുള്ള ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് നാലു മണിക്ക് ഫിറ്റ്നസ് ട്രെയ്‌നർ ജാസ്മിൻ മൂസ നിർവഹിക്കും. സംഘം പ്രസിഡന്റ് പ്രസന്നകുന്നേരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത, കോഴിക്കോട് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി.ജമീല, സഹകരണസംഘം ജോ. റജിസ്ട്രാർ ബി.സുധ, മാപ്പിളപ്പാട്ട് കലാകാരി മുക്കം സാജിത എന്നിവർ സംബന്ധിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഘം പ്രസിഡന്റ് പ്രസന്നകുന്നേരി, വൈസ് പ്രസിഡന്റ് ജിഷ മാന്ത്ര, സെക്രട്ടറി എ. സലീന, ജിജിത സുരേഷ്, ഇ.പി.കുഞ്ഞാമിന എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു