വടകര: നാഷണൽ സർവീസ് സ്‌കീം സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന ചായം പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ കലാമേളയോടനുബന്ധിച്ച് ബി.ഇ.എം ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ എൻ.എസ്.എസ് പ്രദർശന നഗരിയിൽ പുത്തൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യുണിറ്റിന്റെ നേതൃത്വത്തിൽ നടന്നു. കെ.കെ രമ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. വളണ്ടിയർമാരുടെ കലാ രംഗത്തെ മികവ് ഉപയോഗപ്പെടുത്താൻ രൂപപ്പെടുത്തിയ പദ്ധതിയാണ് ചായം. പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന കലാസൃഷ്ടികളുടെ വിൽപ്പനയിലൂടെ കണ്ടെത്തുന്ന തുക പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും മറ്റ് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും. പ്രിൻസിപ്പൽ കെ.കെ മനോജ് അദ്ധ്യക്ഷനായി. ജില്ലാ കോർഡിനേറ്റർ എസ്.ശ്രീജിത്ത് പദ്ധതി വിശദീകരണം നടത്തി. വടകര ക്ലസ്റ്റർ കോർഡിനേറ്റർ കെ.ഷാജി, സില്ലി ,ജൂബില, ഫൈസൽ, ആദിത്യ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഓഫീസർ സുജ സ്വാഗതം പറഞ്ഞു.