പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബർ 3 മുതൽ 6 വരെ നടക്കും . 3, 4, 5 തീയതികളിൽ ട്വന്റിട്വന്റി ക്രിക്കറ്റ് മത്സരം ഫുട്‌ബോൾ മത്സരം, അത് ലറ്റിക്‌സ് എന്നിവ ചക്കിട്ടപാറ പഞ്ചായത്ത് സ്റ്റേഡിയത്തിലും. 6 ന് കലാമേള പേരാമ്പ്ര വി.വി. ദക്ഷിണാമൂർത്തി ടൗൺഹാളിലും
5 ന് ബാഡ്മിന്റൺ മത്സരങ്ങൾ പേരാമ്പ്ര മിനി ബൈപാസിലെ സ്പോർട്‌സ് സെന്ററിലും നടക്കും.
വോളിബോൾ 4 ന് ആവള കുട്ടോത്ത് സ്‌കൂൾ ഗ്രൗണ്ട്, വടംവലി 5 നു 3 മണി മുതൽ കൂത്താളി പഞ്ചായത്ത് സ്റ്റേഡിയം, കബഡി മത്സരം 5 ന് ചെറുവണ്ണൂരിലും ഉപന്യാസ മത്സരങ്ങൾ പേരാമ്പ്ര ബി.ആർ.സിയിലും സംഘടിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു ചെയർമാനും പി. കാദർ ജനറൽ കൺവീനറും ശശികുമാർ പേരാമ്പ്ര വർക്കിംഗ് ചെയർമാനുമായ സംഘാടകസമിതി രൂപികരിച്ചു.