kmct
കെ.എം.സി.ടി ദന്തൽ കോളജിനുള്ള നാക് എ പ്ലസ് സർട്ടിഫിക്കറ്റ് ആരോഗ്യമന്ത്രി വീണ ജോർജ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.പി. മനോജിനു കൈമാറുന്നു. നാക് കോഓർഡിനേറ്റർ ഡോ. വി.സി. സന്തോഷ്, അൻസാരി, ഡോ. ശ്രീജിത്, ഡോ. ബിനു പുരുഷോത്തമൻ, എസ്. സുജാത, ഡോ. ധന്യ മുരളീധരൻ എന്നിവർ സമീപം.

കോഴിക്കോട്: കെ.എം.സി.ടി ഡെന്റൽ കോളേജിന് നാക് അക്രെഡിറ്റേഷൻ ഗ്രേഡ് എ.പ്ലസ് ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ് ആരോഗ്യമന്ത്രി വീണാ ജോർജ്ജിൽ നിന്ന് കെ.എം.സി.ടി കോളേജ് പ്രിൻസിപ്പൽ ഡോ.കെ.പി. മനോജ് ഏറ്റുവാങ്ങി. നാഷണൽ അക്രഡിറ്റേഷൻ ആൻഡ് അസസ്മെന്റ്കൗൺസിലിന്റെ (നാക്) ഗ്രേഡ് എ.പ്ലസ് സർട്ടിഫിക്കറ്റ് ആദ്യ റൗണ്ടിൽ തന്നെ കരസ്ഥമാക്കിയ കോഴിക്കോട് ആസ്ഥാനമായുള്ള കെ.എം.സി.ടി ഡെന്റൽ കോളേജ് സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലക്കാകെ അഭിമാനകാരമായ നേട്ടമാണ് കൈവരിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു ഡെന്റൽ കോളേജ് ആദ്യറൗണ്ടിൽ തന്നെ നാക്കിന്റെ ഗ്രേഡ് എ.പ്ലസ് അംഗീകാരം
നേടുന്നത്. ഇന്ത്യയിലെ 318 ഡെന്റൽ കോളേജുകളിൽ കൽപ്പിത സർവകാലശാലകൾ ഒഴികെയുള്ള 26 കോളേജുകൾക്ക് മാത്രമാണ് നാക് അക്രഡിറ്റേഷൻ ലഭിച്ചിട്ടുള്ളത്.