cor
കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​ൻ

കോ​ഴി​ക്കോ​ട്:​ ​കെ​ട്ടി​ട​ ​ന​മ്പ​ർ​ ​ത​ട്ടി​പ്പി​ന്റെ​ ​ചൂ​ടാ​റും​ ​മു​മ്പേ​ ​ഫ​ണ്ട് ​ത​ട്ടി​പ്പി​ൽ​ ​കു​ടു​ങ്ങി​ ​കോ​ഴി​ക്കോ​ട് ​കോ​ർ​പ്പ​റേ​ഷ​ൻ.​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഫ​ണ്ട് ​ബാ​ങ്ക് ​മാ​നേ​ജ​ർ​ ​ത​ട്ടി​യ​തി​ന്റെ​ ​വ്യാ​പ്തി​ ​ഓ​രോ​ ​ദി​വ​സ​വും​ ​ഏ​റി​ ​വ​രി​ക​യാ​ണ്.​ 98​ ​ല​ക്ഷ​ത്തി​ൽ​ ​തു​ട​ങ്ങി​യ​ ​ത​ട്ടി​പ്പ് 15​ ​കോ​ടി​യി​ൽ​ ​എ​ത്തി​നി​ൽ​ക്കു​ക​യാ​ണ്.​ ​ഇ​ക്കാ​ര്യം​ ​മേ​യ​ർ​ ​സ​മ്മ​തി​ച്ച​തോ​ടെ​ ​പ​ക​ൽ​ ​കൊ​ള്ള​യു​ടെ​ ​വ്യാ​പ്തി​ ​ഇ​വി​ടൊ​ന്നും​ ​നി​ൽ​ക്കി​ല്ലെ​ന്നാ​ണ് ​പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​ആ​ക്ഷേ​പം.​ ​
അ​തി​നി​ടെ​ 24​ ​മ​ണി​ക്കൂ​റി​ന​കം​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഫ​ണ്ട് ​തി​രി​കെ​ ​കി​ട്ടി​യി​ല്ലെ​ങ്കി​ൽ​ ​പ​ഞ്ചാ​ബ് ​നാ​ഷ​ണ​ൽ​ ​ബാ​ങ്കി​ന്റെ​ ​ഒ​രു​ ​ബ്രാ​ഞ്ചും​ ​കേ​ര​ള​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ​എൽ.ഡി.എഫ്​ ​പ്ര​ഖ്യാ​പി​ച്ചു​ ​ക​ഴി​ഞ്ഞു.​ ​ത​ട്ടി​പ്പ് ​ന​ട​ന്ന​ ​ബാ​ങ്കി​ലേ​ക്ക് ​എൽ.ഡി.എഫ്​ ​ന​ട​ത്തി​യ​ ​ ബ​ഹു​ജ​ന​ ​മാ​ർ​ച്ച് ​താ​ക്കീ​തു​ ​കൂ​ടി​യാ​യി.​ ​കേ​സ​ന്വേ​ഷ​ണം​ ​ക്രൈം​ബ്രാ​ഞ്ച് ​ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്.​ ​കേ​സി​ൽ​ ​ആ​രോ​പ​ണ​ ​വി​ധേ​യ​നാ​യ​ ​പ​ഞ്ചാ​ബ് ​നാ​ഷ​ണ​ൽ​ ​ബാ​ങ്ക് ​ലി​ങ്ക് ​റോ​ഡ് ​മു​ൻ​ ​മാ​നേ​ജ​ർ​ ​റി​ജി​ൽ​ ​ഒ​ളി​വി​ലാ​ണ്.
അ​ക്കൗ​ണ്ടി​ൽ​ ​നി​ന്ന് ​പ​ഞ്ചാ​ബ് ​നാ​ഷ​ണ​ൽ​ ​ബാ​ങ്ക് 15246075​ ​രൂ​പ​ ​തി​രി​മ​റി​ ​ന​ട​ത്തി​യ​താ​യി​ ​മേ​യ​ർ​ ​ഡോ.​ബീ​ന​ ​ഫി​ലി​പ്പ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​പി.​എ​ൻ.​ബി​ ​ലി​ങ്ക് ​റോ​ഡ് ​ശാ​ഖ​യി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ന് 13​ ​അ​ക്കൗ​ണ്ടു​ക​ളാ​ണു​ള്ള​ത്.​ ​ഇ​തി​ൽ​ ​ഏ​ഴ് ​അ​ക്കൗ​ണ്ടു​ക​ളി​ൽ​ ​നി​ന്നാ​ണ് ​പ​ണം​ ​ന​ഷ്ട​മാ​യ​ത്.​ ​ഖ​ര​ ​മാ​ലി​ന്യ​സം​സ്‌​ക്ക​ര​ണം,​ ​എം.​ ​പി​-​ ​എം.​എ​ൽ.​എ​ ​ഫ​ണ്ട്,​ ​അ​മൃ​ത് ​ഓ​ഫീ​സ് ​ആ​ധു​നി​ക​ ​വ​‌​ത്‌​ക​ര​ണം,​ ​ഹെ​ഡ് ​അ​ക്കൗ​ണ്ട് ​എ​ന്നി​വ​യി​ൽ​ ​നി​ന്നാ​യി​ 1.89​ ​കോ​ടി​യും​ ​ഓ​ൺ​ലെെ​ൻ​ ​പേ​യ്‌​മെ​ന്റു​ക​ളി​ൽ​ ​നി​ന്നാ​യി​ 2.53​ ​കോ​ടി​യും,​ ​കു​ടും​ബ​ശ്രീ​യു​ടെ​ ​ര​ണ്ട് ​അ​ക്കൗ​ണ്ടു​ക​ളി​ൽ​ ​നി​ന്നാ​യി​ 10.81​ ​കോ​ടി​യു​മാ​ണ് ​ന​ഷ്ട​മാ​യ​ത്.​ ​മൂ​ന്ന് ​ദി​വ​സ​ത്തി​ന​കം​ ​പ​ണം​ ​തി​രി​കെ​ ​ന​ൽ​കു​മെ​ന്ന് ​പ​ഞ്ചാ​ബ് ​നാ​ഷ​ണ​ല്‍​ ​ബാ​ങ്ക് ​ഉ​റ​പ്പ് ​ന​ൽ​കി​യ​താ​യും​ ​മേ​യ​ർ​ ​പ​റ​യു​ന്നു. അ​തേ​സ​മ​യം​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഫ​ണ്ട് ​ത​ട്ടി​യ​ത് ​വി​വാ​ദ​മാ​യ​തോ​ടെ​ ​ത​ട്ടി​യെ​ടു​ത്ത​തി​ൽ​ 2.53​ ​കോ​ടി​ ​രൂ​പ​ ​ബാ​ങ്ക് ​കോ​ർ​പ്പ​റേ​ഷ​ന് ​തി​രി​കെ​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ബാ​ങ്കി​ന്റെ​ ​പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ന്റെ​യും​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​പ​രാ​തി​യു​ടേ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തു​ക​ ​ന​ൽ​കാ​ൻ​ ​ബാ​ങ്ക് ​ത​യ്യാ​റാ​യി​രി​ക്കു​ന്ന​ത്.

@ പണം ചെലവാക്കിയത്

ഓൺലെെൻ ഗെയിമിന്

പഞ്ചാബ് നാഷണൽ ബാങ്കിലെ കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് ബാങ്ക് മാനേജർ റിജിൽ തിരിമറി നടത്തിയ തുക മുഖ്യമായും ഉപയോഗിച്ചത് ഓൺലൈൻ ഗെയ്മിനായി. എട്ട് കോടിയോളം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഓഹരി മാർക്കറ്റിന് വേണ്ടിയും പണം ചെലവഴിച്ചു. കാര്യമായ സാമ്പത്തിക ശേഷിയില്ലാത്ത റിജിൽ ഇത്രയും തുക എന്തിനാണ് ഉപയോഗിച്ചതെന്ന അന്വേഷണത്തിലാണ് ഇക്കാര്യം പൊലീസിന് വ്യക്തമായത്. കോർപ്പറേഷൻ അക്കൗണ്ടിൽ നിന്ന് ആദ്യം റിജിൽ തുക മാറ്റിയത് ഇതേ ബാങ്കിലെ റിജിലിന്റെ പിതാവിന്റെ അക്കൗണ്ടിലേക്കായിരുന്നു. 20 ലക്ഷം, 30 ലക്ഷം എന്നിങ്ങനെ ചെറിയ തുകകളായാണ് പണം മാറ്റിയത്. പിന്നീട് ആക്സിസ് ബാങ്കിലെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. അവിടെ നിന്നാണ് ഓഹരി മാർക്കറ്റിലും ഓൺലൈൻ ഗെയ്മിനും പണം ചെലവാക്കിയത്. ഇതു സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. പണം മാറ്റുമ്പോൾ തുക വന്ന വഴി കൂടി വെളിപ്പെടുത്തണമെന്നാണ്. എന്നാൽ സീനിയർ മാനേജർക്ക് മാത്രം ചെയ്യാൻ കഴിയുന്ന അധികാരം ഉപയോഗിച്ച് ആ കോളം ഒഴിച്ചിടുകയായിരുന്നു.

'ബാങ്ക് സ്റ്റേറ്റുമെന്റുകളിൽ ഉൾപ്പെടെ കൃത്രിമം നടത്തിയിട്ടുണ്ട്. കോർപ്പറേഷന് നൽകിയ സ്റ്റേറ്റ്‌മെന്റ് ഒന്നും ബാങ്കിലുള്ലത് മറ്റൊന്നുമാണ്. തട്ടിപ്പ് കണ്ടുപിടിച്ചത് കോർപ്പറേഷൻ തന്നെയാണ്.

പണം പിൻവലിക്കുമ്പോഴുള്ള സന്ദേശം ബ്ലോക്ക് ചെയ്തിരിക്കുകയാണ്. തട്ടിപ്പ് നടത്തിയ മാനേജർ ജോലിയിലുണ്ടായിരുന്ന 2019 മുതലുള്ള മുഴുവൻ ഇടപാടുകളും പരിശോധിക്കും. ഇതിന് പിന്നിൽ ഒരാൾ മാത്രമാണോ എന്ന് പറയാനാകില്ല. വിശദമായ അന്വേഷണം ആവശ്യപ്പെടും'

മേയർ ഡോ. ബീന ഫിലിപ്പ്