മുക്കം: പെൻഷൻ പരിഷ്കരണത്തിന്റെ രണ്ടു ഗഡുകുടിശ്ശിക ഉടൻ നൽകണമെന്നാവശ്യപ്പെട്ട് പെൻഷൻകാർ ഏഴിന് മുക്കത്ത് മാർച്ചും ധർണയും നടത്തും. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) മുക്കം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.കെ.സ്മാരക പാർക്കിൽ രാവിലെ 10ന് ആരംഭിക്കുന്ന ധർണ ജില്ലാ പ്രസിഡന്റ് എം.പി.അസ്സയിൻ ഉദ്ഘാടനം ചെയ്യും. കുടിശ്ശികയായ നാല് ഗഡു ക്ഷാമാശ്വാസം ഉടൻ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി നിർത്തലാക്കുക, 20 വർഷ സർവീസിന് ഫുൾ പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിക്കുന്നുണ്ട്.